Image

നിഷ വാസൻ എംപ്ളോയ് സ് റിലേഷൻ ഡയറക്ടർ

Published on 14 April, 2020
നിഷ വാസൻ എംപ്ളോയ് സ് റിലേഷൻ ഡയറക്ടർ

ന്യൂയോർക്ക്:- ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി ആഗോളതലത്തിൽ കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് രംഗത്ത് 10 വർഷമായി പ്രവർത്തിച്ചു വരുന്ന വി  വർക്ക് എംപ്ളോയീസ് റിലേഷൻ ഡയറക്ടറായി ഇന്തോ-അമേരിക്കൻ നിഷ വാസനെ നിയമിച്ചു.
   600,000 ത്തിലധികം അംഗങ്ങളുള്ള 15,000 ജീവനക്കാർ ജോലി ചെയ്യുന്ന വി വർക്കിൽ ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി നിഷവാസൻ നേതൃത്വം നൽകുക.
    എം റോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ നിഷ യുകോൺ ലോ സ്കൂളിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വാൾട്ട് ഡിസ്നി കമ്പനി ഈസ്റ്റ് കോസ്റ്റ്  ജീവനക്കാരുടെ റിലേഷൻസ് ഓഫീസറായി കഴിഞ്ഞ അനുഷ്ഠിച്ചിരുന്നു.
   കഴിഞ്ഞ ജനുവരിയിൽ വി വർക്കിന്റെ സി ഇ ഒ ആയി ഇന്ത്യൻ അമേരിക്കൻ സന്ദീപ് മന്ത്രാണിയെ നിയമിച്ചിരുന്നു. ഇദ്ദേഹം ബ്രൂക്ക് ലിൻഡ് പ്രോപ്പർട്ടീസ് റീട്ടെയിൽ ഗ്രൂപ്പ് സി.ഇ.ഒ ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക