Image

കൈയ്യെത്താ ദൂരത്തെ വിഷുക്കണി (ബിന്ദു ടിജി)

Published on 13 April, 2020
കൈയ്യെത്താ ദൂരത്തെ വിഷുക്കണി  (ബിന്ദു ടിജി)
കാലിഫോർണിയ സാൻ ഹോസെ സ്‌കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് അതിജീവനം ആഘോഷമാക്കുന്നു .  പുറത്ത്  മഹാമാരിസംഹാര താണ്ഡവ മാടുമ്പോൾ ഹൃദയത്തിൽ നന്മയുടെ , സ്നേഹ സമൃദ്ധിയുടെ വിഷുക്കണിയൊരു ക്കി കണ്ണിനു സാന്ത്വനമേകുന്നു ഈ കലാകാരികൾ . ബേ ഏരിയ യിൽ  "ഷെൽട്ടർ ഇൻ പ്ലേസ്"  കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ലോകം വർണ്ണ പ്രപഞ്ചമാക്കുകയാണ് സ്‌കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ഡയറക്ടർ റാണി സുനിൽ. സ്നേഹം നിറഞ്ഞ കണ്ണുകളിലാണ് കണിക്കൊന്ന പൂക്കുന്നത് , ഉള്ളിലെ ശ്രീകോവിലിലാണ് കണിയൊരുങ്ങേണ്ടത് . ഈ ദുരന്ത കാലത്ത് ഒരു നുള്ളു സാന്ത്വനവുമായി പ്രത്യാശയുടെ പ്രകാശവുമായി ഒരു വിഷുകൈനീട്ടം .ഒരു ദശാബ്ദത്തിലധികമായി  ബേ ഏരിയയിൽ പ്രശംസനീയമായി പ്രവർത്തിക്കുന്ന ഡാൻസ് സ്‌കൂൾ  ആണ് സ്‌കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് .

സ്വന്തം വിദ്യാർത്ഥി കൾക്ക് , മാതാപിതാക്കളുടെ സഹായത്തോടെ ഓൺലൈൻ ക്ലാസ് കൾ  നടത്തി ആർട്ട് ഡയറക്ടർ റാണി ,  വിഷു നന്മയുടെ പ്രത്യേക കൊറിയോഗ്രാഫ് ഒരുക്കി വീടുകളിൽ തന്നെ കണിയൊരുക്കുന്ന കാഴ്ച ആസ്വദിക്കുവാൻ താഴെ യുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=zxO-9h2tSsM&t=&fbclid=IwAR2jvgwIesBTIFtB_x5QsnrZZ6OrOZGnCQ77zugcnrGlSMQNupRWzXfxgpc
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക