തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇറ്റാലിയന്‍ നാവികരെ മാറ്റും. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനം വൈകാതെ ജയില്‍വകുപ്പിനെ അറിയിക്കും. ജയില്‍വകുപ്പിന്റെ കീഴിലുളള എറണാകുളത്തെ ബോര്‍സ്റ്റല്‍ സ്കൂളിലേക്കാകും നാവികരെ മാറ്റുക.
ജയില്‍ മേധാവി തലസ്ഥാനത്തെത്തിയാല്‍ ഉടന്‍തന്നെ ജയില്‍മാറ്റം ഉണ്ടാകും. അടുത്ത ദിവസം നാവികരെ കൊല്ലം കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ജയില്‍മാറ്റം. ഇറ്റാലിയന്‍ നാവികരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റി സുരക്ഷിത സ്ഥലത്തു പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ചു തീരുമാനമറിയിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.