Image

കോവിഡ് 19 പകര്‍ച്ചവ്യാധിയില്‍ പകച്ചുനില്‍ക്കാതെ... (ഡോ .ആനിപോള്‍)

Published on 12 April, 2020
കോവിഡ് 19 പകര്‍ച്ചവ്യാധിയില്‍ പകച്ചുനില്‍ക്കാതെ... (ഡോ .ആനിപോള്‍)
ന്യൂയോര്‍ക്ക് :കോവിട് 19 ലോകത്തെ നടുക്കിയ ഈ പകര്‍ച്ചവ്യാധിയില്‍ പകച്ചുനില്‍ക്കാതെ നമുക്ക് ധര്യത്തോടെ നേരിടാം. സമൂഹം ഒരുമിച്ചുനിന്നാല്‍ പരസ്പരം സഹായിച്ചാല്‍, അതാതുസമസ്ഥാനത്തെ നിയമങ്ങള്‍ പാലിച്ചാല്‍, സിഡിസിയുടെ നിര്‍ദ്ദേശം അനുസരിച്ചാല്‍ ഈപകര്‍ച്ചവ്യാധിയെ അകറ്റാന്‍ നമുക്ക് സാധിക്കും.

ഈപ്രതിസന്ധിയെ തരണംചെയ്യാന്‍ ഈ വൈറസ്ബാധിച്ചവരില്‍ നിന്നും അകന്നുനില്‍ക്കേണ്ടത് അത്യാവശ്യംമാണ്. സാമൂഹിക അകലംപാലിക്കുക, കൂടെക്കൂടെ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൈകഴുകുക. സോപ്പും വെള്ളവും ഇല്ലാത്തപ്പോള്‍ ഹാന്‍ഡ് സാനിടൈസര്‍ ഉപേയാഗിക്കുക. നിങ്ങള്‍ക്കു കോവിഡ് 19 അസുഖം ഉണ്ടെന്നു തോന്നുന്നെങ്കില്‍ : പനി ,ചുമ ,ക്ഷീണം ,ശ്വാസംമുട്ടല്‍ ഇവ ഉണ്ടെങ്കില്‍ വീട്ടില്‍ഇരിക്കുക. ഫാമിലിഡോക്ടറെ വിളിക്കുക. പനിക്ക് ടൈലിനോള്‍ എടുക്കുക , മറ്റുമരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം .കോവിഡ് 19 അസുഖം ഉള്ളവര്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷന്‍ പാലിക്കുക. പ്രായം ചെന്നവരും  ,ആസ്തമ ,  ഡയബെറ്റീസ് ,ഹൃദ്രോഗങ്ങള്‍ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .അത്യാവശ്യ ജോലിക്കാര്‍മാത്രം പുറത്തിറങ്ങുക, പറ്റുന്നവരെല്ലാം വീട്ടിലിരുന്നു ജോലിചെയ്യാന്‍ പരമാവധിശ്രമിക്കുക. അനാവ്യശമായ യാത്ര ഒഴിവാക്കുക. അവശ്യസാധനങ്ങള്‍ വാങ്ങാന്‍മാത്രം കടയില്‍പോവുക. ജീവിതശൈലികളില്‍ മാറ്റംവരുത്തേണ്ടത് കൊണ്ടുവീണ്ടും വീണ്ടുംഓര്‍മിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവരും വീട്ടുകാരെയും കുട്ടുകാരെയും വിളിക്കുകയും ഇങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട അവസരമാണിത്.

വര്‍ദ്ധിച്ചുവരുന്ന കൊറോണ ഇന്‍ഫെക്ഷന്‍ റോക്ക് ലാന്‍ഡിനേയും തളര്‍ത്തുതുകയാണ്. ഏറ്റവും പുതിയകണക്കനുസരിച്ചു റോക്ക്‌ലാന്‍ഡില്‍ 7,122 കോവിഡ് കേസസും മരിച്ചവരുടെ എണ്ണം  200  ആണ്.

റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ കൗണ്ടി എസ്ക്യൂട്ടീവ് എഡ്ഡേ“ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി” ഏപ്രില്‍ 15 വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. റോക്ക്‌ലാന്‍ഡില്‍ ഏത് ആഘോഷങ്ങള്‍ ആയാലും ബര്‍ത്തഡേ പാര്‍ട്ടിയൊ, കല്യാണമോ, മരിച്ചടക്കലൊ ഏതായാലും പത്തുപേര്‍ എന്ന നിയമം ലംഘിച്ചാല്‍ $2000 ആണ് ഒരുദിവസത്തെ പിഴ.പൊതുജനാരോഗ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈഒത്തുചേരല്‍ നിയമംകൊണ്ടുവന്നത് എന്ന് കൗണ്ടി കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് ഡോ.പട്രീഷ്യ എസ്. റുപ്പേര്‍ട്ട്.

സ്കൂള്‍സ്, കോളേജസ്, ദേവാലങ്ങള്‍ തുടങ്ങിയവ അടക്കുകയും ഈയിടെ പാര്‍ക്‌സും അടക്കുകയുണ്ടായി. സീനിയര്‍  സിറ്റിസണ്‍സിന്  രാവിലെ 8 മുതല്‍ 9 വരെ ഷോപ്പിംഗിന് പല കടകളിലും പ്രത്യേക സമയമുണ്ട്. റോക്ക്‌ലാന്റില്‍ പാലിസൈഡ്‌സ് പാര്‍ക്ക് വേയിലെ  17 എക്‌സിറ്റിലുള്ള ആന്റണി വെയ്ന്‍ പാര്‍ക്കിലുള്ള ടെസ്റ്റിംഗ് സെന്റര്‍ രാവിലെ 7     മണിമുതല്‍ വൈകുന്നേരം  7 മണിവരെ ഡ്രൈവ്‌വഴി കൊറോണ ടെസ്റ്റിംഗ് അപ്പോയ്ന്റ്‌മെന്റോടുകൂടി ടെസ്റ്റ് ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍    18883643065 എന്ന ന്യൂയോര്‍ക് സ്‌റ്റേറ്റ് ഹോട്ട്‌ലൈന്‍  24 മണിക്കൂറും വിളിക്കാവുന്നതാണ്. റോക്ക്‌ലാന്‍ഡ് കൗണ്ടി ഹോട്ട്‌ലൈന്‍ (845) 2381956, തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണിവരെ വിളിക്കാവുന്നതാണ്. വെസ്റ്റ്‌നായക്കിലുള്ള ക്രിസ്റ്റല്‍റണ്‍ അര്‍ജന്റ്‌കെയര്‍, സ്പ്രങ് വാലിയിലുള്ള വെസ്റ്റ്‌മെഡ് അര്‍ജന്റ് കെയര്‍, എന്നീ സ്ഥലങ്ങളിലും കോവിഡ് ടെസ്റ്റ് ചെയ്യാവുന്നതാണ്.

നമ്മുടെ മലയാളി സമൂഹത്തിനുവലിയ നഷ്ടമാണ് കൊറോണവരുത്തിവച്ചത്. എത്രയെത്ര പേര്‍ നമ്മെവിട്ടുപോയി .നമുക്ക് പ്രിയപ്പെട്ടവരെ ഒന്ന് കാണാന്‍ പോലും പറ്റുന്നില്ലല്ലോ എന്ന ദുഃഖം എല്ലാവരേയും അലട്ടുന്നു. അസുഖം ബാധിച്ചു ഹോപ്‌സിറ്റലിലും വീട്ടിലുംഇരിക്കുന്നവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ പകര്‍ച്ചവ്യാധിസമയത്തു സ്വന്തം ആരോഗ്യംപോലും നോക്കാതെ നിസ്വാര്‍ത്ഥസേവനം അനുഷ്ഠിക്കുന്ന ആരോഗ്യരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സസ് ,   ഡോക്ടേഴ്‌സ് , എന്‍പീസ്,  പിഎസ്, റെസ്പിറേറ്ററി തെറാപിസ്റ്റ്‌സ് അതുപോലെ മറ്റെല്ലാവരേയുംപ്രത്യേകം അഭിനന്ദിക്കുന്നു .  നമുക്കെല്ലാവര്‍ക്കും ഈപ്രതിസന്ധിയെ ഒരുമിച്ചു പ്രത്യാശയോടെ, ധൈര്യത്തോടെ നേരിടാം.


ഡോ .ആനി പോള്‍,
റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍
Join WhatsApp News
Get rid of him 2020-04-13 06:18:34
While Donald Trump is lashing out and whingeing on Twitter, casting about for someone to blame, more than 22,000 Americans are dead from this coronavirus pandemic. More than 22-THOUSAND. My God, how do we grapple with that level of mass death, especially knowing he was warned???
Jose Elacate 2020-04-13 19:33:04
OK. In a hypothetical scenario, let us say we get rid of President Trump. Then what? Any clues? Can someone describe in some understandable term? Use a flow chart if that is going to help people to understand. In the meantime, follow the governmental guidelines and hope for the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക