Image

‘രാജ് ഓട്ടോ’ രാജസേനന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 12 April, 2020
‘രാജ് ഓട്ടോ’ രാജസേനന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ശ്രീയാളും കൃഷ്ണവര്‍ണ്ണന്‍ സുസ്മിതന്‍ ദൃഢചിത്തന്‍
ശ്രീധരേശകൃപയാലിത്രനാള്‍ ശ്രീലാളിതന്‍
ശ്രേയസ്സോടീ ഐക്യനാട്ടിലൊരു നല്‍ ജന്മിയായ്
ശ്രീകരം ജീവിപ്പാനായ് ജഗദീശന്‍ തുണച്ചു!

കാഞ്ചനമോതിരങ്ങള്‍തിളങ്ങും അംഗുലികള്‍
കാഞ്ചന കണ്‍ഠമാല്യം, സ്വര്‍ണ്ണകദന്താവലി
രാജസപ്രൗഢിയാര്‍ന്ന ‘രാജോട്ടോ’ സാരഥിയായ്
രാജിച്ചു ‘രാജസേനന്‍’ സംപ്രീതനായിത്രനാള്‍ !

എട്ടുഡോളറു, മൊട്ടുസ്വപ്നവുമായ് ന്യൂയോര്‍ക്കില്‍
എത്തിപ്പെട്ട നാള്‍മുതല്‍ കഠിനാധ്വാനനിഷ്ഠന്‍
എന്തെന്തുവേദനയും ദുരിതങ്ങളും താണ്ടി
എത്തിനിന്നൂ ശാന്തനായ് പ്രതാപിയായിത്രനാള്‍ !

കണ്ടാലാരും ഞെട്ടുംപോല്‍ തകര്‍ന്നവാഹനങ്ങള്‍
കാന്തിയില്‍ പുതുക്കിടാന്‍ കൈവിരുതാര്‍ന്ന ‘രാജന്‍’
കാലങ്ങളേറെയും തല്‍ വാഹനനൈപുണ്യത്തെ
കൈപ്പിഴയറ്റു ചെയ്‌വാന്‍ സര്‍വ്വേശന്‍ തുണച്ചഹോ !

പറഞ്ഞിടുന്നുയാത്ര ഞാന്‍ പിരിഞ്ഞുപോയ മിത്രമേ
മറഞ്ഞുപോæമിത്രവേഗമെന്നറിഞ്ഞതില്ലതാല്‍,
നിരീച്ചിടാത്ത വേളയില്‍നിരാമയന്‍ വിളിച്ചതാല്‍
നിരുദ്ധകണ്‍ഠമോടിതാ പ്രണാമമോതിടുന്നു മേ! 

********** ********** ********** **********

‘കോവിഡ് 19’ പ്രിയ രാജന്റെ ജീവിതംതട്ടിയെടുത്ത വാര്‍ത്ത വേദനയോടെയാണ് ശ്രവിച്ചത്. ഒരു നല്ല മനുഷ്യസ്‌നേഹി,. ഒരു നല്ല മനസ്സിന്റെ ഉടമയും അനേകര്‍ക്ക് ഉപകാരിയുമായി, പൂജ്യത്തില്‍ നിന്നു നൂറിലേക്ക് കഠിനാദ്ധ്വാനത്തന്റെ ചവിട്ടുപടികളില്‍ കൂടി വച്ചടിവച്ചു നടന്നുകയറിയ പ്രിയസുഹൃത്തേ, ലോകത്തിന് പുതുജീവന്‍ നല്‍കാന്‍ ഉയര്‍ത്തെഴുന്നേറ്റ ലോകരക്ഷകന്റെ ഉയര്‍പ്പു പെരുനാളില്‍ പരലോകം പൂക0ന്‍ സാധിച്ച ഭാഗ്യശാലീ, നമോവാകം!





‘രാജ് ഓട്ടോ’ രാജസേനന്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക