Image

കേരളത്തില്‍ താമസിക്കുന്ന ഞങ്ങളുടെ സഹോദരി സഹോദരന്മാരെ (ഡോ. മോഹന്‍)

Published on 12 April, 2020
കേരളത്തില്‍ താമസിക്കുന്ന ഞങ്ങളുടെ സഹോദരി സഹോദരന്മാരെ (ഡോ. മോഹന്‍)

ന്യൂ യോര്‍ക്ക് സിറ്റിയിലെ കൊറോണ

'പണം ഉണ്ടാക്കാന്‍ അമേരിക്കയിലും യൂറോപ്പിലും വലിഞ്ഞു കേറി പോയി, ഇപ്പോള്‍ കണ്ടോ ചികിത്സ ഇല്ലാതെ ചത്തു വീഴുന്നു. 'ഇവിടെ കണ്ടോ സ്വര്‍ഗം-' എന്നെല്ലാം അടിച്ചു വിടുന്നവരോടെ ഒരു വാക്ക്.

കേരളം സ്വര്‍ഗം ആയിരുന്നെങ്കില്‍ അല്ല കുറഞ്ഞ പക്ഷം നരകത്തിന് തുല്യം അല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും അവിടം വിട്ട് ഇവിടെ വരുകയില്ലായിരുന്നു എന്ന് ഓര്‍ക്കണം.

ഇവിടെ ഉള്ള എല്ലാ പ്രായമായ മലയാളിയുടെയും മനസ്സിന്റെ അടിത്തട്ടില്‍ നീറിപ്പുകയുന്ന ഒരു ആഗ്രഹമാണ് ആവേശമാണ് റിട്ടയര്‍ ചെയ്തു ശേഷം നാട്ടില്‍ വന്നു താമസിക്കണം എന്നുള്ളത്.

പക്ഷേ അവിടത്തെ നാറിയ പൊളിറ്റിസും സൗകര്യ കുറവുകളും ഒരു അച്ചടക്കവും ഇല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളും എത്ര പുരോഗമിച്ചാലും പുരോഗമനം ഇല്ലാത്ത ആളുകളും പിന്നെ കുറെ പഴഞ്ചന്‍ ചിന്താഗതികളും എല്ലാം ആകുമ്പോള്‍ എല്ലാം വിറ്റ് കെട്ടി പെറുക്കി അവിടെ സ്ഥിര താമസം ആക്കിവെര്‍ പോലും ജീവനും കൊണ്ട് ഓടി രക്ഷപെടുന്നു.

അങ്ങനെ വന്നവരുടെ മനസ്സിന്റെ അടിത്തട്ടിലും ആ കനല്‍ നീറി പുകയുന്നു. ആ അഭിലാഷ സാഷാത്കാരത്തിനായി വെമ്പല്‍ കൊള്ളുന്നു.

ദൈവത്തിന്റെ സ്വന്തം നാടിന് എന്തോ പാകപ്പിഴ. ഇത് പകല്‍ പോലെ സത്യം ആണ് . നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്ക് താളം തെറ്റുന്നു. നിങ്ങളുടെ വള്ളം ആടിയുലഴുന്നത് നിങ്ങള്‍ അറിയുന്നില്ല.

നിങ്ങള്‍ ആണ് ഞങ്ങളെ ഇവിടെ ആക്കിയത്. അത് മറക്കരുത്. അതിന് ഞങ്ങള്‍ക്കു നന്ദി ഉണ്ട്.

നിങ്ങള്‍ പലതും വേഗം മറന്നു പോയിരിക്കുന്നു. കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് ലൈസന്‍സ് കിട്ടാതെ ആല്‍മഹത്യ ചെയ്ത വ്യവസായി മുതല്‍ ഫാം നടത്താന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതില്‍ പൊട്ടിക്കരയുന്ന വ്യവസായി വരെ. അങ്ങനെ എത്രയെണ്ണം. എല്ലാം സൗകര്യപൂര്‍വം മറന്നുപോയിരിക്കുന്നു.

അന്ന് ആരും ഒന്നും പ്രതികരിച്ചു കണ്ടില്ല.

മൈക്രോസോഫ്റ്റ് മുതല്‍ അനേകം സോഫ്റ്റ്വെയര്‍ കമ്പനികളും ബി.എം.ഡബ്ലിയു. മുതല്‍ അനേകം കാര്‍ കമ്പനികളും ജീവനും കൊണ്ട് ഓടിയപ്പോഴും നിങ്ങള്‍ അറിഞ്ഞതായി നടിച്ചില്ല .

പിന്നെ ന്യൂ യോര്‍ക്ക് സിറ്റിയില്‍ ആയിരങ്ങള്‍ മരിച്ചു വീഴുന്നു. ശരിയാണ് . കേരളത്തിന്റെ അഞ്ചു ജില്ലയുടെ വലിപ്പം ഉണ്ട് ഈ സിറ്റിക്ക്. ഇവിടെ 90 ലക്ഷം ആള്‍കാര്‍ താമസിക്കുന്നു. (ഒരു ചതുശ്ര കിലോ മീറ്ററിന് 10500 ആള്‍) മന്‍ഹാട്ടനില്‍ അത് 26000 ആണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെ ദിവസവും വരുന്നു. ഇവിടെ പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പില്ല. കേരളത്തെ പോലെ കൈയും നീട്ടിയിരിക്കുന്ന രാജ്യം അല്ല ഇത് . സാക്ഷാല്‍ അധ്വാനിക്കുന്ന ജനവിഭാഗം ഇവിടെ ആണ്. പിന്നെ നിങ്ങളുടെ കഞ്ഞിയും മുട്ടും.

ഇവിടെ പ്രായം ആയവരെ അവഗണിക്കുന്നു, ചികിത്സാ കൊടുക്കുന്നില്ല, മനഃപൂര്‍വം കൊന്നു കളയുന്നു എന്നൊക്കെ പോസ്റ്റ് കണ്ടു. എന്തിനാ വെറുതെ അറിയാത്ത കാര്യങ്ങള്‍ അടിച്ചു വിടുന്നത് . ഇവിടെ പ്രായം ആയവര്‍ക്ക് ചികിത്സ ഫ്രീ ആണ്. ലോകത്തിലെ നമ്പര്‍ വച

നമ്മൂടെ മുഖ്യന്‍ മുതല്‍ എല്ലാ മഹാന്മാരും ഒന്ന് തുമ്മിയാല്‍ ഓടിവരുന്നത് ഇവിടെ ആണല്ലോ.

ഈ ലേഖകന്‍ പന്ത്രണ്ട് കൊല്ലം ഗസറ്റഡ് ഓഫീസര്‍ ആയി ഈ പറയുന്ന സ്വര്‍ഗത്തില്‍ ജോലി ചെയ്ത ആളാണ് . പുരാണം ഇവിടെ വേണ്ട.

സത്യത്തില്‍ കേരളം സ്വര്‍ഗം തന്നെ ആണ്. ദൈവത്തിന്റെ സ്വന്തം നാട് . പക്ഷേ നമ്മള്‍ മലയാളികള്‍ അത് കുളിപ്പിച്ചു കിടത്തിയിരിക്കുന്നു, കുളമാക്കിയിരിക്കുന്നു. തിന്നത്തുമില്ല തീറ്റത്തുമില്ല. പെറ്റമ്മക്കുപോലും 'നോക്കു കൂലി' വാങ്ങിയിരുന്ന നാണമില്ലാത്ത വൃത്തികെട്ട മഹാന്‍മാരുടെ നാടാണ് ഈ സ്വര്‍ഗം എന്ന് മറക്കരുത്.

മുന്തിരി പുളിച്ചേക്കാം പക്ഷേ ഒരു സുപ്രഭാതത്തില്‍ കൊരണ്ടി സിംഹാസനം ആവുകയില്ല.

ഒരു കാര്യം മനസിലാക്കുക. എങ്ങാനും അവിടെ പിടി അഴിഞ്ഞാല്‍ എല്ലാം താറുമാറാകും. സംഹാര താണ്ഡവം എന്നൊക്കെ കേട്ടിട്ടല്ലെ ഉള്ളു. പക്ഷേ അതു കാണേണ്ടിവരും .അതുകൊണ്ട് ചൊറി കുത്താതെ പോയി മുട്ടിപ്പായി പ്രാത്ഥിക്കുക.

അമേരിക്ക ഒരിക്കലും തോല്‍ക്കുകയില്ല തല താഴ്ത്തുകയുമില്ല.
ഗോഡ് ബ്ലെസ് അമേരിക്ക
Join WhatsApp News
T Rajan 2020-04-12 17:35:33
Very good comment
JACOB 2020-04-12 18:06:00
If America fails economically, the impact will be felt in India immediately. Indian IT companies may not get new contracts. IT employees are the largest buyers of automobiles and flats. That will affect the whole economy. Wishing for America to fail is like cutting the branch you are sitting on. Let us hope things will get better soon and our economies will recover.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക