വിമര്‍ശിക്കാന്‍ വന്ന യുവാവിന് തക്ക മറുപടിയുമായി നടി ആര്യ. ഫോട്ടോഷൂട്ടിലെ ചിത്രം പങ്കുവച്ച ആര്യയുടെ ചിത്രത്തിന് താഴെയായിരുന്നു പരിഹാസ കമന്റ്.
അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്നായിരുന്നു ആ കമന്റ്. ഉടന്‍ തന്നെ ആര്യ മറുപടിയുമായി എത്തി. 'ഓ അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാണ്,' എന്നായിരുന്നു ആര്യയുടെ മറുപടി.