കുവൈത്ത് സിറ്റി: കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ അടക്കം 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 665 ആയി. കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 304 ആയി.
ഒരാളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എട്ട് കുവൈത്തികള്‍, മൂന്ന് പാകിസ്ഥാനികള്‍, ആറ് ഇൗജിപ്തുകാര്‍, ആറ് ബംഗ്ലാദേശികള്‍, ആറ് ഇറാന് പൗരന്മാര്, ഒരു ഫിലിപ്പീന്‍സ് പൗരന് എന്നിവര്‍ക്കാണ് ഇന്ത്യക്കാരെ കൂടാതെ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
20 പേര് തീവ്രപരിചരണ വിഭാഗത്തിലുള്ളതില് ഏഴുപേരുടെ നില ഗുരുതരമാണ്. ബ്രിട്ടനില്‍നിന്ന് വന്ന അഞ്ച് കുവൈത്തികള്‍, സ്പെയിനില്‍നിന്ന് വന്ന രണ്ട് കുവൈത്തികള്‍, അമേരിക്കയില്‍നിന്ന് വന്ന ഒരു കുവൈത്തി എന്നിവര്‍ ഒഴികെയുള്ളവരെല്ലാം നേരത്തെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്