Image

കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 05 April, 2020
കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലണ്ടന്‍: കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്ന ജോണ്‍സനെ രണ്ടാംഘട്ട കോവിഡ് പരിശോധനക്കായാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 27നാണ് തനിക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം ഡൗണിങ് സ്ട്രീറ്റിലെ വസതിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

വെള്ളിയാഴ്ച മുതല്‍ അദ്ദേഹം ഔദ്യോഗിക പരിപാടികളില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പനി ഭേദമാകാത്തതിനാല്‍ വിശ്രമത്തില്‍ തുടരുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് ഒരു മുന്‍കരുതല്‍ നടപടിയാണെന്നും പത്ത് ദിവസമായി തുടര്‍ച്ചയായി അദ്ദേഹത്തിന് വൈറസ് രോഗലക്ഷണങ്ങളുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  ജോണ്‍സന്‍െറ ആരോഗ്യനിലയില്‍ ആശങ്കയില്ല. രോഗ ലക്ഷണങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്നും ഡൗണ്‍ സ്ട്രീറ്റ് വക്താവ് അറിയിച്ചു.

ജോണ്‍സന്‍െറ ജീവിതപങ്കാളി ക്യാരി സിമണ്ട്‌സിനും കോവിഡ് ബാധിച്ചിരുന്നു. ഗര്‍ഭിണിയായ സിമണ്ട്‌സ് സുഖം പ്രാപിക്കുന്നു. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിറ്റിക്കും രോഗലക്ഷണങ്ങള്‍ക്ക് കണ്ടിരുന്നു. ജോണ്‍സന്‍െറ അടുത്ത ഉപദേഷ്ടാവ് ഡൊമ്‌നിക് കമിങ്‌സും രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷനിലാണ്.

ബോറിസ് ജോണ്‍സണന്‍െറ രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രധാന ചുമതലകള്‍ വിദേശ സെക്രട്ടറി ഡെമ്‌നികഎ റാബിന് കൈമാറിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക