കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചിരിക്കുമ്ബോള് തന്റെ സമ്ബാദ്യത്തില്‍ നിന്ന് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്ക് സഹായവുമായി നയന്‍താരയും.
ഇവര്‍ക്കുള്ള സാമ്ബത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര കൈമാറി.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉപജീവനമാര്‍ഗം ഇല്ലാതായ ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആര്.കെ സെല്‍വമണി രംഗത്തെത്തിയിരുന്നു.
ശിവകാര്ത്തികേയന്, സൂര്യ, വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സാമ്ബത്തിക സഹായവുമായി എത്തിയിരുന്നു.