Image

കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്

Published on 04 April, 2020
കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്
വാഷിങ്ടൻ ∙ അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു ദുർദിനം. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1480 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 3-ന് മാത്രം  അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ ആകെ മരണം 7,402 ആയി. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു.
   രാജ്യത്താകെ രോഗികൾ രണ്ടരലക്ഷത്തോട് അടുക്കുന്നു. ന്യൂയോർക്കിൽ രോഗികൾ ഒരു ലക്ഷത്തോട് അടുക്കുന്നു. ന്യൂജഴ്സിയിൽ 25,000 ലേറെ രോഗികൾ. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. രാജ്യമെങ്ങും ലോക്ഡൗൺ നടപടികൾ സ്വീകരിച്ചാലും മരണസംഖ്യ 2 ലക്ഷം കടന്നു പോകുമെന്നാണ് ആശങ്ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക