രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ, സീരിയലുകള്‍, മറ്റ് ടെലിവിഷന്‍ പരിപാടികളുടെയെല്ലാം ഷൂട്ടിങ് അവതാളത്തിലായി.ഈ സമയത്താണ് പഴയ പല ഹിറ്റ് പരിപാടികളും പുനഃസംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.
ഒടുവില്‍ ദൂരദര്ശന് തന്നെ ചരിത്രം തിരുത്തി കുറിച്ചു. ഒരു കാലത്ത് ടെലിവിഷന്‍ റേറ്റിങില്‍ ചരിത്രം രചിച്ച ദൂരദര്‍ശനിലെ രാമായണം ആണ് രണ്ടാമതും സംപ്രേക്ഷണം ചെയ്തത്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമായണം റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് നേടിയത്. പരിപാടി സംപ്രേക്ഷണം ചെയ്ത ആദ്യ രണ്ട് ദിവസങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കാണ് പുറത്ത് വന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. 3.4 കോടി ആളുകളായിരുന്നു ഈ എപ്പിസോഡ് കണ്ടത്. തൊട്ടടുത്ത ദിവസം വൈകിട്ട് സംപ്രേക്ഷണം ചെയതപ്പോള്‍ 5.1 കോടി കാഴ്ചക്കാരായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്