വി.എസിനെതിരായ ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയെന്ന് പിണറായി
Published on 22 May, 2012
നെയ്യാറ്റിന്‍കര: പ്രതിപക്ഷ നേതാവ്
വി.എസ്.അച്യുതാനന്ദനെതിരെ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ഹംസ നടത്തിയ
പരമാര്‍ശം ഏറനാടന്‍ തമാശയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന്. നല്ല രീതിയില്‍ ഏറനാടന്‍ തമാശ പറയുന്നയാളാണ് ഹംസ. അദ്ദേഹം ഏതു
സാഹചര്യത്തിലാണ് വി.എസിനെതിരെ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല.
അത് കണ്ടാല്‍ മാത്രമെ പറയാനാവൂ. വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ച
വിഷയത്തില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായാണ് ആദ്യം റിപ്പോര്‍ട്ട്
ചെയ്തതെന്നും പിണറായി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല