റോം: ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം 31,000 പിന്നിട്ടു. എഫ്എഫ്പി പുറത്തുവിട്ട കണക്കുപ്രകാരം 31,412 പേരാണ് ഞായറാഴ്ച വരെ മരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയാണെങ്കിലും മരണസംഖ്യ മൂന്നിലെന്നും യൂറോപ്പിലാണ്.
363,766 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച യൂറോപ്പില്‍ മാത്രം 22,259 പേര് മരിച്ചു. ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന ഏഷ്യയില്‍ 3,761 മരണം റിപ്പോര്‍ട്ട് ചെയ്തു. 183 രാജ്യങ്ങളിലായി 667,090 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 1,34,700 പേര് രോഗമുക്തരായി.
യൂറോപ്പില്‍ കോവിഡ് പ്രഭവകേന്ദ്രമായ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം. 10,023 പേര് ഇറ്റലിയില്‍ മരിച്ചു. 92,472 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 12,344 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്.
കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 123,781 പേര്‍ക്ക് യുഎസില്‍ രോഗമുണ്ട്. മരണം 2200 പിന്നിട്ടു. ചൈനയില്‍ 81,439 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 3300ലെത്തി. സ്പെയിനില്‍ 6528 പേര് മരിച്ചു. ഇറാനിലും ഫ്രാന്‍സിലും യഥാക്രമം 2640, 2314 ആളുകളും മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 25 മരണം റിപ്പോര്‍ട്ട് ചെയ്തു.