ഡാളസ്: മെയ് 25-28 തീയ്യതികളില്‍ നടക്കുന്ന വേള്‍ഡ് മലയാളി ഗ്ലോബല്‍
കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഗാനഗന്ധര്വ്വന് യേശുദാസ് ഡാളസ്സില്‍
എത്തുമെന്ന് പി. ആര്. ഒ. അനില്‍ മാത്യൂ അറിയിച്ചു.
പ്ലാനോ മാരിയറ്റ് ഹോട്ടലിലാണ് കോണ്‍ഫ്രന്‍സിന് വേദിയൊരുക്കിയിരിക്കുന്നത്.
കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടക്കുന്ന ത്രില്ലര്‍ എക്സ്പ്രസ്
മെഗാഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍
അറിയിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും കോണ്‍ഫ്രന്‍സിന്
ഡാളസ്സില്‍ എത്തിചേരുന്നവരെ സ്വീകരിക്കുവാന്‍ മാരിയറ്റ് ഹോട്ടല്‍
ഒരുങ്ങികഴിഞ്ഞതായി ഏലിയാസ് പത്രോസ്, വികാസ് നെടുമ്പള്ളില്‍, തോമസ് എബ്രഹാം
എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.wmcglobal.org