Image

'ജീവിതത്തെ നമുക്ക് തിരിച്ചു പിടിക്കാം';തനിക്കൊപ്പം നിന്നവരെ മറക്കാതെ പ്രകാശ് രാജ്

Published on 23 March, 2020
'ജീവിതത്തെ നമുക്ക് തിരിച്ചു പിടിക്കാം';തനിക്കൊപ്പം നിന്നവരെ മറക്കാതെ പ്രകാശ് രാജ്

രാജ്യം ജനതാ കര്‍ഫ്യു ആചരിച്ച ദിനത്തില്‍ മാതൃകാപരമായ നീക്കവുമായ് തമിഴ് താരം പ്രകാശ് രാജ് രംഗത്ത് വന്നു. തന്നെ സഹായിച്ച്‌ തനിക്കൊപ്പം ജോലി ചെയ്യുന്നവരെ സാമ്ബത്തികമായി പിന്തുണച്ചുകൊണ്ടാണ് താരത്തിന്റെ ഈ നീക്കം.ട്വിറ്ററിലാണ് താരം ഇക്കാര്യം കുറിച്ചത്.

പ്രകാശ് രാജിന്റെ ട്വീറ്റ് ഇങ്ങനെയാണ്:

'ജനതാ കര്‍ഫ്യു ദിനത്തില്‍ ഞാന്‍ എന്റെ സേവിങ്സ് അക്കൗണ്ടിലേക്ക് നോക്കി. അക്കൗണ്ടില്‍ നിന്നും ആവശ്യത്തിനുള്ള തുക എടുത്ത് എനിക്കൊപ്പം ഫാമില്‍, ഓഫീസില്‍, സിനിമ പ്രൊഡക്ഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ശമ്ബള തുക മുന്‍കൂട്ടി നല്‍കി. മെയ് വരെയുള്ള അവരുടെ ശമ്ബളമാണ് ഞാന്‍ മുന്‍കൂട്ടി നല്‍കിയത്. കൊറോണ കാരണം നിര്‍ത്തി വെക്കേണ്ടി വന്ന എന്റെ മൂന്ന് ചിത്രങ്ങളുടെയും സെറ്റിലുണ്ടായിരുന്ന ദിവസ വേദനം വാങ്ങികൊണ്ടിരുന്ന തൊഴിലാളികള്‍ക്കും അവരുടെ ശമ്ബളത്തിന്റെ പകുതി ഞാന്‍ മുന്‍കൂറായ് നല്‍കി. ഇതുകൊണ്ട് ഞാന്‍ നിര്‍ത്തില്ല ,എന്നാല്‍ കഴിയും വിധം ഞാന്‍ എല്ലാവരെയും സഹായിക്കും. ഞാന്‍ നിങ്ങളോടും അപേക്ഷിക്കുകയാണ് നിങ്ങളാല്‍ കഴിയും വിധം നിങ്ങള്‍ക്ക് ചുറ്റുമുള്ള ഓരോരുത്തരെയും സഹായിക്കുക.ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായ് നിന്നുകൊണ്ട് ജീവിതത്തെ നമുക്ക് തിരിച്ചു പിടിക്കാം.'

താരത്തിന്റെ ഈ ട്വീറ്റിന് ചുവടെ അദ്ദേഹത്തെ അഭിനന്ദിച്ച്‌ കൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടുക്കാന്‍ വേണ്ടി രാജ്യത്തിന് അകത്തും പുറത്തുമുള്ള തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമാ വ്യവസായത്തെ ഇത് സാരമായ് തന്നെ ബാധിക്കും. കോവിഡ്-19 മഹാമാരിയില്‍ നിന്നും ലോകം കരകയറിയതിന് ശേഷം സിനിമാ മേഖലയെ കുറിച്ചുകൂടി ചിന്തിക്കണം എന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊവിഡ്- 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനദാതാവായ 'നെറ്റ്ഫ്ലിക്സ്' സിനിമയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായ് 100 മില്യണ്‍ യു എസ് ഡോളര്‍ ധനസഹായം വാഗ്‌ദാനം ചെയ്തിരുന്നു.

സിനിമ-ടെലിവിഷന്‍ മേഖലയില്‍ ജോലി നഷ്ടപെട്ട തൊഴിലാളികളുടെ സഹായത്തിനായ് റിലീഫ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക