Image

കൊറോണ വൈറസ് 'വുഹാന്‍ വൈറസ്' ആണെന്ന് മൈക്ക് പോംപിയോ

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 March, 2020
 കൊറോണ വൈറസ് 'വുഹാന്‍ വൈറസ്' ആണെന്ന് മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍: ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് 'വുഹാന്‍ വൈറസ്' ആണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

 കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ആളുകള്‍ക്കിടയില്‍ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മരണമടഞ്ഞവരുടെ എണ്ണം 252-ല്‍ എത്തിയ സമയത്താണ് പോംപിയോയുടെ പ്രസ്താവന. അതേസമയം, ലോകമെമ്പാടുമുള്ള ഈ പകര്‍ച്ചവ്യാധി മൂലം 11,000 ത്തിലധികം ആളുകള്‍ മരിച്ചു.  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന് വിശേഷിപ്പിച്ച വിവാദം കെട്ടടങ്ങുന്നതിനു മുന്‍പേ സ്റ്റേറ്റ് സെക്രട്ടറിയുടെ ആക്ഷേപം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് വിദഗ്ധ സംഘം അവരെ സഹായിക്കാനും ലോകാരോഗ്യ സംഘടനയെ സഹായിക്കാനും ചൈനയിലേക്ക് പോകാമെന്ന് ഞങ്ങള്‍ നേരത്തെ ചൈനയോട് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഞങ്ങളെ അനുവദിച്ചില്ല. ലോക ജനതയേയും ലോകത്തെ തന്നെയും അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചെയ്തതെന്ന് മൈക്ക് പോംപിയോ ആരോപിച്ചു. അന്ന് ചൈന നമ്മുടെ വിദഗ്ധ സംഘത്തിന് അനുമതി കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് ലോകം മുഴുവന്‍ മനുഷ്യരെ കൊന്നൊടുക്കുന്ന വൈറസ് പടരുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ വൈറസിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ച ചൈന ഇപ്പോള്‍ അതിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു.

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച ട്രംപ്, 'അവരുടെ പ്രവൃത്തികള്‍ക്ക് ലോകം വലിയ വിലയാണ് കൊടുക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ശരിയായ സമയത്ത് ചൈന പങ്കിട്ടില്ല. രോഗം ആരംഭിച്ച ചൈനയില്‍ നിന്ന് മാത്രമേ അതിനെ തടയാന്‍ കഴിയുമായിരുന്നുള്ളൂ. ചൈന കൃത്യസമയത്ത് ശരിയായ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടിയെടുക്കുമായിരുന്നുവെന്നും, പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ കഴിയുമായിരുന്നു,' എന്നും പറഞ്ഞു.

കൊലയാളി കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല, യുഎസില്‍ നിന്നാണെന്ന ചൈനയുടെ വാദത്തെ തുടര്‍ന്നാണ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടേയും പ്രസ്താവന. കൊറോണ വൈറസ് വുഹാനില്‍ പടര്‍ന്നതിന്റെ പിന്നില്‍ യുഎസ് സൈന്യം ആയിരിക്കാം. കൊറോണ വൈറസ് യുഎസില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും വുഹാനിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ യുഎസ് മിലിട്ടറി ആയിരിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിജിയന്‍ സൗ അവകാശപ്പെട്ടു.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡിന്റെ വീഡിയോയും വക്താവ് ട്വീറ്റ് ചെയ്തു. അതില്‍ ചില അമേരിക്കക്കാര്‍ എലിപ്പനി ബാധിച്ച് മരിച്ചുവെന്ന് സമ്മതിച്ചതായും എന്നാല്‍, കൊറോണ വൈറസ് ബാധിച്ചതായി മരണാനന്തരം വെളിപ്പെടുത്തിയെന്നും പറയുന്നു. യുഎസ് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ റെഡ്ഫീല്‍ഡ് ഇത് അംഗീകരിച്ചു. മറ്റൊരു ട്വീറ്റില്‍, അമേരിക്കയില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു, ഏത് ആശുപത്രികളില്‍ പ്രവേശനം, ഏത് രോഗിക്കാണ് ആദ്യം രോഗം ബാധിച്ചത്, ഈ കണക്കുകളെല്ലാം പരസ്യമാക്കണമെന്ന് ലിജിയന്‍ സൗ ആവശ്യപ്പെട്ടു.  യുഎസ് സൈന്യം കൊറോണ വൈറസിനെ വുഹാനിലേക്ക് കൊണ്ടുവന്നിരിക്കാമെന്ന് വക്താവ് ആരോപിച്ചു. അതില്‍ അമേരിക്ക ഞങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 കൊറോണ വൈറസ് 'വുഹാന്‍ വൈറസ്' ആണെന്ന് മൈക്ക് പോംപിയോ
Join WhatsApp News
കോപ്പ് കൂട്ടല്‍ for 2024 2020-03-21 06:18:05
മയിക്ക് പോമ്പിയോ വളരെ നീജന്‍ ആണ് ഇയാള്‍ 2024 ല്‍ പ്രസിടെണ്ട് സ്ഥാനാര്‍ഥി ആണ്, ആരും ഇയാല്‍ക്ക് എതിര്‍ നില്‍ക്കാന്‍ പാടില്ല എന്ന് മുന്‍ കൂട്ടി പറയാനും തുടങ്ങി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക