Image

റവ. വര്‍ഗ്ഗീസ് മാത്യൂ അച്ചന് ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ശങ്കരന്‍കുട്ടി, ഒക്കലഹോമ Published on 21 May, 2012
 റവ. വര്‍ഗ്ഗീസ് മാത്യൂ അച്ചന് ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
ഒക്കലഹോമ: മാര്‍ത്തോമ്മ ചര്‍ച്ച് ഇടവക വികാരി ആയിരുന്ന വര്‍ഗീസ് മാത്യൂ അച്ചന് ഏപ്രില്‍ മാസത്തെ അവസാനത്തെ ആരാധനയ്ക്കു ശേഷം ഇടവക വൈസ് പ്രസിഡന്റ് മാത്യൂ ജോര്‍ജ്(പ്രസാദ്)ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി അച്ചനെ ആദരിച്ചു.

അച്ചന്റെ ഇടവകയിലെ സേവനത്തേയും ഇടവക ഭരണത്തിലെ നൈപുണ്യത്തേയും പട്ടത്വ ശുശ്രൂഷയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അനുമോദനവും പ്രകീര്‍ത്തിച്ചു അദ്ധ്യക്ഷ പ്രാസംഗികരും വിവിധ സംഘടനകളുടെ പ്രതിനിധികളും സംസാരിച്ചു. ശ്രീ. ചാക്കോ തോമസിന്റെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി വര്‍ഗീസ് ചാണ്ടപിള്ള സ്വാഗതം പറഞ്ഞു. ട്രസ്റ്റി ജോര്‍ജ് തോമസ് ഇടവകയുടെ പാരിതോഷികവും സില്‍വര്‍ ജൂബിലിപ്ലാക്കും അച്ചന് സമ്മാനിച്ചും. തുടര്‍ന്ന് ഇടവക ക്വയറിന്റെ ഗാനാലാപനവുമുണ്ടായിരുന്നു. അച്ചനും കുടുംബവും സ്‌നേഹമസൃണമായ മറുപടി പറഞ്ഞശേഷം ശ്രീ ബിനു പാപ്പച്ചന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. അച്‌ന്റെ പ്രാര്‍ത്ഥയോടും ആശിര്‍വാദത്തോടുംകൂടി യോഗം പര്യവസാനിച്ചു.

 റവ. വര്‍ഗ്ഗീസ് മാത്യൂ അച്ചന് ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
 റവ. വര്‍ഗ്ഗീസ് മാത്യൂ അച്ചന് ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
 റവ. വര്‍ഗ്ഗീസ് മാത്യൂ അച്ചന് ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
 റവ. വര്‍ഗ്ഗീസ് മാത്യൂ അച്ചന് ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക