സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ വേറിട്ട റിയാലിറ്റി ഷോയെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകനും നടനുമായ രമേശ് പിഷാരടി. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വെബ് റിയാലിറ്റി ഷോയെക്കുറിച്ചാണ് രമേശ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
സ്വതസിദ്ധമായ രീതിയില്‍ തമാശ പറഞ്ഞ് ഒരു സദസിനെ മുഴുവന്‍ ചിരിപ്പിച്ച് കയ്യിലെടുക്കാന്‍ കഴിയുമെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടോ??
എങ്കില്‍,Cineprise Entertainments അവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വെബ് റിയാലിറ്റി ഷോയുടെ ഭാഗമാകാന്‍ തയ്യാറായിക്കോളൂ.രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'കൂത്ത്'
'നമ്മള് മലയാളികളുടെ നിത്യജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കാര്യമാണ് തമാശ അല്ലെങ്കില്‍ .നമ്മുടെ സിനിമകളിലായാലും അവാര്ഡ്നിശകളിലായാലും കോമേഡിയന്സിന് ഒരു പ്രതേക സ്ഥാനമുണ്ട്.കോമഡി ഇഷ്ടപെടാത്ത മലയാളികളില്ല. ഇന്ന് ഇന്ത്യയുടെ പലഭാഗങ്ങളിലായി പ്രത്യേകിച്ച് വന്‍കിട നഗരങ്ങളില്‍,പല ഇടങ്ങളിലായി ഒത്തുകൂടുന്ന യുവത്വം, അവരുടെ ഇടയിലുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങളെ ഒരു വണ്‍മാന്‍ഷോ ആയി അരങ്ങില്‍ അവതരിപ്പിക്കുന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി നമ്മുക്കിടയിലും ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി.. ഈ കഴിവുകളുള്ള ഒട്ടേറെ കലാകാരന്മാര് നമ്മുക്ക് ചുറ്റിലുമുണ്ട്.ഓരോ ദിവസവും പൊങ്ങിവരുന്ന ട്രോള്‍,മീം പേജുകള്‍ ഇതിനുദാഹരണമാണ്.ഇങ്ങനെ നിത്യജീവിതത്തിലെ പല കാര്യങ്ങളും നര്‍മ്മം ചാലിച്ച് അവതരിപ്പിക്കാനുള്ള കഴിവ് നമ്മുക്കുണ്ട്.
ഇപ്പോളിതാ അങ്ങനെയുള്ള കഴിവുകളെ തേടി ഒരു പുതിയ റിയാലിറ്റി ഷോ..സ്വതസിദ്ധമായ രീതിയില്‍ തമാശ പറഞ്ഞ് ഒരു സദസിനെ മുഴുവന്‍ ചിരിപ്പിച്ച് കയ്യിലെടുക്കാന്‍ കഴിയുമെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടോ??
എങ്കില്‍,Cineprise Entertainments അവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വെബ് റിയാലിറ്റി ഷോയുടെ ഭാഗമാകാന്‍ തയ്യാറായിക്കോളൂ…
മുന്നണിയിലും പിന്നണിയിലും ഉള്ള എല്ലാവര്ക്കും എന്റെ ആശംസകള്‍