തലമുടി ഫാഷനില്‍ വെട്ടിയതിനു ശകാരം: 13കാരന്റെ മൃതദേഹം കായലില്‍
Published on 20 May, 2012
വൈപ്പിന്‍: തലമുടിവെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍
ശകാരിച്ചതിനെ തുടര്‍ന്ന് വീടുവിട്ടുപോയ എഴാം ക്ളാസ് വിദ്യാര്‍ഥിയുടെ
മൃതദേഹം കായലില്‍ കണ്െടത്തി. ഞാറക്കല്‍ പുലയാസ് കോളനിയില്‍
കണ്ടത്തിപ്പറമ്പില്‍ ജോസഫ് ജെ ഡിസില്‍വയുടെ മകന് ജെറാള്‍ഡ്
ഡിസില്‍വ-13യുടെ മൃതദേഹമാണ് ഇന്നലെ രാത്രി ഏഴിന് ഞാറക്കല്‍ വലിയവട്ടം
കായലില്‍ കണ്െടത്തിയത്.
ശനിയാഴ്ച കടയില്‍ പോയി മുടിവെട്ടിവന്ന കുട്ടിയെ മുടി ഫാഷനില്‍ വെട്ടിയതിനെ
തുടര്‍ന്ന് വീട്ടുകാര്‍ ശകാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും
മുടിവെട്ടാന്‍ പോയ കുട്ടിയെ രാത്രി വൈകിയും കാണാതിരുന്നതിനെ തുടര്‍ന്ന്
ഫോര്‍ട്ടു കൊച്ചിയിലുള്ള അമ്മവീട്ടിലും മറ്റു ബന്ധുക്കളുടെ വീട്ടിലും
അന്വേഷിച്ചിരുന്നു. കണ്െടത്താതായപ്പോള് പോലീസില്‍ പരാതി നല്‍കുകയും
കേസെടുക്കുകയും ചെയ്തിരുന്നു. ഞാറക്കല്‍ സെന്റ്മേരീസ് സ്കൂള്‍ ഏഴാം ക്ളാസ്
വിദ്യാര്‍ഥിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല