മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ബോളിവുഡിനെ വെല്ലുന്ന മെയ്ക്കിങ് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകരും, ആരാധകരും. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സാബു സിറില്‍ ആണ് ചിത്രത്തിൽ കാല സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രിയദർശൻ ഒരുക്കിയിരിക്കുന്ന ഗംഭീര ഫ്രയിമുകളും, മികച്ച ആക്ഷൻ രംഗങ്ങളും ബോളിവുഡിനെ വെല്ലുന്ന തരത്തിലാണ് പ്രിയദർശൻ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്ജുന് സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് . ലോകമെമ്ബാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും. മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനം കാഴ്ചവെച്ച കീർത്തി സുരേഷ് ശക്തമായ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്