ഒക്കലഹോമ : കടുത്ത വരള്‍ച്ച നേരിടുന്ന
ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ കര്‍ശന
നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് സിറ്റി അധികൃതര്‍ ജൂലായ് 11 ന് തിങ്കളാഴ്ച
ഉത്തരവിറക്കി.
സിറ്റിയുടെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിലാണ് അടിയന്തിരമായി ഉത്തരവ് നടപ്പാക്കുന്നത്.
സ്പിര്ഗ്ളര് , കൃഷിക്കുള്ള ജലസേചനം എന്നിവ ഇടവിട്ടുള്ള ദിവസങ്ങളിലാണ്
അനുവദിച്ചിരിക്കുന്നത്. പൈപ്പില്‍ നിന്നും വെള്ളം എടുത്ത്
ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
വൈകീട്ട് 6 മുതല്‍ 10 വരെ വീടുകളില്‍ ഒഴികെ പുറത്ത് വെള്ളം
ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം
ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുമെന്നും, വീണ്ടും
ആവര്‍ത്തിക്കുന്നവര്‍ക്ക് 167 ഡോളര്‍ വരെ ഫൈന്‍ അടയ്ക്കേണ്ടി വരുമെന്നും
അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഇതില്‍ പരിപൂര്‍ണ്ണമായും
സഹകരിക്കണമെന്നും അഭ്യര്‍ത്ഥനയില്‍ ആവശ്യപ്പെട്ടു.