മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായക കൂട്ടുകെട്ടാണ് സിദ്ധിഖ്- ലാല്‍. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പിറവിയെടുത്തത് സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇനി സിദ്ധിക്കുമായുള്ള കൂട്ടുകെട്ട് സാധ്യമല്ലെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുതിയ ഒരാളുടെ കൂടെ കൂടിയിരിക്കുകയാണ് ലാല്‍. മറ്റാരുമല്ല സ്വന്തം മകന് തന്നെ.. ജീന്‍ പോള്‍ ലാല്‍
സുനാമി എന്ന ചിത്രമാണ് ലാലും ജൂനിയര്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ ജീന്‍ സംവിധാനം ചെയ്യുമെന്നും ലാല്‍ തിരക്കഥയൊരുക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ പുതിയ പോസ്റ്ററില്‍ സിനിമയുടെ താഴെ എ ലാല്‍ ആന്‍ഡ് ജൂനിയര്‍ സിനിമ എന്ന അടിക്കുറിപ്പില്‍ ലാല്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. സുനാമിയുടെ ലൊക്കേഷനില്‍ മകനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അച്ഛന്റേയും മകന്റെയും കൂട്ടുകെട്ടിന് ആശംസകള്‍ അറിയിച്ച് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 'ആദ്യമായാണ് അച്ഛനും മകനും ഒരുമിച്ച് സിനിമ സംവിധാനം ചെയ്യുന്നത്. സ്നേഹ. എ ലാല്‍ ആന്‍ഡ് ജൂനിയര്‍ ഫിലിം' എന്നാണ് ഇരുവരും ഒരുമിച്ചുള്ള പോസ്റ്റര്‍ പങ്കുവച്ച് അജു കുറിച്ചത്. ലാലിന്റെ മരുമകന് അലന് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.