നടന് ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫോറന്‍സിക്. മംമ്ത മോഹന്‍ദാസാണ് നായിക. റോണിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂവരും ഒന്നിച്ചുള്ള ചിത്രത്തിലെ ഒരു സ്റ്റില്‍ പങ്കുവെച്ച് ട്രോളിയിരിക്കുകയാണ് നടന് അജു വര്‍ഗീസ്. ടൊവീനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?
മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടാടോ തെളിവ്?
റോണി: ഉം ഉം കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.
ഇത്രയും തമാശ എങ്കിലും ട്രെയിലര്‍ തന്നെ ത്രില്‍ അടിപ്പിച്ചെന്നും റിലീസിന് കാത്തിരിക്കുകയാണെന്നും അജു പറയുന്നു. അഖില്‍ പോള്‍-അനസ് ഖാന് എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഫോറന്‍സിക് പറയുന്നത് ഒരു സൈക്കോ ത്രില്ലറുടെ കഥയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥാനായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.