ലോകത്തെ എല്ലാ പിതാക്കന്മാരെക്കാളും സന്തോഷവും അഭിമാനവുമുള്ള നിമിഷത്തിലാണ് താനെന്ന് പ്രിയദര്ശന്. മകളും ചലച്ചിത്രതാരവുമായ കല്യാണിയുടെ വിഡിയോ പങ്കുവച്ചാണ് പ്രിയദര്ശന് ഇങ്ങനെ കുറിച്ചത്. ടെഡ് ടോക്സില്‍ സിനിമയുടെ പിന്നിലെ പരിശ്രമങ്ങളെ കുറിച്ച് കല്യാണി സംസാരിക്കുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രിയന് പങ്കുവച്ചത്.
സിനിമ എന്ന് ഉച്ചരിക്കാന്‍ തുടങ്ങുന്നതിന് മുമ്ബ് തന്നെ അതിന്റെ ശീലങ്ങള്‍ തനിക്ക് പരിചിതമായിരുന്നുവെന്നാണ് കല്യാണി സംസാരിച്ച് തുടങ്ങുന്നത്. അച്ഛന് കാമറയുടെ പിന്നിലും അമ്മ അഭിനയിച്ചുമിരുന്ന കുട്ടിക്കാലത്തെ കുറിച്ചും താരം സംസാരിക്കുന്നു.
വിപണിയിലേക്ക് എത്തിക്കുന്ന ഏതൊരു ഉത്പന്നത്തെയും പോലെ തന്നെയാണ് സിനിമ. അതിനെ ഏറ്റവും നല്ല രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മാര്‍ക്കറ്റിങ് ടീം ഉള്‍പ്പടെയുള്ളവരുടെ പരിശ്രമം ഉണ്ട്. തിയേറ്ററിലെത്തി പ്രതികരണങ്ങള്‍ ലഭിക്കുമ്ബോഴാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തിയുണ്ടാകുന്നതെന്നും കല്യാണി വ്യക്തമാക്കുന്നു.