തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേറ്റു. സ്ഥാനമേറ്റെടുക്കാനെത്തിയ സുരേന്ദ്രന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്, ഒ. രാജഗോപാല്‍, പി.പി മുകുന്ദന് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. അതേസമയം കുമ്മനം രാജശേഖരന്, എം ടി രമേശ്, ശോഭാ സുരേന്ദ്രന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തില്ല.
സംസ്ഥാന ഭാരവാഹി നിര്‍ണയം ഫെബ്രുവരി 29നകം പൂര്‍ത്തിയാക്കണമെന്നതാണ് കേന്ദ്രനിര്‍ദേശം. ഈ സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ ഭാരവാഹികളെ തീരുമാനിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രനേതൃത്വവും ആര്‍എസ്എസുമായുളള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം നേതാക്കളെത്തുമോയെന്നത് നിര്‍ണായകമാവും.