ന്യൂയോര്‍ക്ക്: എംപയര്‍ റീജിയണിന്റെ കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഫോമാ 2020 സ്ഥാനാര്‍ഥി സംഗമവും സംവാദവും' മേയ് ഒന്‍പതിന് ശനിയാഴ്ച നാലിന് റോക് ലാന്‍ഡിലുള്ള സിത്താര്‍ പാലസ് റസ്റ്ററന്റില്‍ നടക്കുമെന്ന് കണ്വെന്ഷന് ചെയര്മാന് ജോണ്‍ സി. വര്‍ഗീസും (സലീം), വൈസ് ചെയര്മാന് തോമസ് കോശിയും അറിയിച്ചു. ഫോമ എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളേയും പ്രസ്തുത സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് പറഞ്ഞു.
ജൂലൈ ആറു മുതല്‍ 10 വരെ റോയല്‍ കരീബിയന്‍ ക്രൂസില്‍ വച്ച് നടക്കുന്ന ഫോമാ രാജ്യാന്തര കണ്‍വെന്‍ഷനില്‍ വച്ചാണ് 2020-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഫോമാ രാജ്യാന്തര കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വിവിധ റീജിയണുകളില്‍ നിന്നുള്ള പ്രതിനിധികളും എംപയര്‍ റീജിയണ്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. അവര്‍ക്ക് സ്ഥാനാര്‍ഥികളോട് സംവദിക്കുന്നതിനും മല്‍സരാര്‍ഥികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുമുള്ള അവസരം 'ഫോമ ഡെലിഗേറ്റ് മീറ്റ് ആന്‍ഡ് ഡിബേറ്റ്' എന്നു നാമകരണം ചെയ്തിട്ടുള്ള ഈ സമ്മേളനത്തില്‍ ഉണ്ടാകും.
ദൂരെ നിന്നും വരുന്നവര്‍ക്കുള്ള താമസ സൗകര്യം അടുത്തുള്ള ഹോട്ടലുകളില്‍ ഒരുക്കുന്നതാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. റീജിയണല്‍ കണ്‍വെന്‍ഷന്റേയും സ്ഥാര്‍ഥി സംഗമത്തിന്റെയും വിജയത്തിനായി ഫോമ നാഷനല്‍ ട്രഷറര്‍ ഷിനു ജോസഫ്, കണ്വെന്ഷന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് നായര്‍, നാഷനല്‍ കമ്മറ്റി അംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, റീജിയണല്‍ സെക്രട്ടറി ഷോബി ഐസക്, ട്രഷറര്‍ അഭിലാഷ് ജോര്‍ജ്, യോങ്കേഴ്സ് മലയാളി അസോസിയേഷന് പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് ജോസ് മലയില്‍, ഫോമാ നേതാക്കളായ ജെ. മാത്യൂസ്, സണ്ണി പൗലോസ്, സണ്ണി കല്ലൂപ്പാറ, അനിയന് യോങ്കേഴ്സ്, തോമസ് പി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
എംപയര്‍ റീജിയണ്‍ സംഘടിപ്പിക്കുന്ന സ്ഥാനാര്‍ഥി സംഗമത്തിലേക്ക് എല്ലാ ഫോമ അംഗസംഘടനകളുടെ നേതാക്കളെയും സ്ഥാനാര്‍ഥികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ സി. വര്‍ഗീസ്: 914 643 3700, തോമസ് കോശി: 914 310 2242, ഷിനു ജോസഫ്: 914 330 3341.