മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവര്‍ത്തനോല്‍ഘാടനവും ഓറഞ്ചുബെര്ഗിലുള്ള സിത്താര്‍ പാലസില്‍ പ്രൗഢസദസിനു മുമ്പാകെ വര്‍ണ്ണോജ്ജ്വലമായി അരങ്ങേറി.
സിബി കെ.ജോസഫ് പ്രസിഡണ്ടും, വിന്‍സെന്റ് ജോണ്‍ വൈസ് പ്രസിഡന്റും, സന്തോഷ് വര്‍ഗീസ് സെക്രട്ടറിയും, സണ്ണി കല്ലൂപ്പാറ ജോയിന്റ് സെക്രട്ടറിയും, ബെന്നി ജോര്‍ജ് ട്രഷറാറും, മാത്യു വര്‍ഗീസ് ജോയിന്റ് ട്രഷറാറും ആയുള്ള പുതിയ എക്സിക്യൂട്ടീവ് ഫെബ്രുവരി എട്ടിന്(ശനിയാഴ്ച) ചുമതലയേറ്റു.
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചു വരുന്ന ശ്രീ. ജോസ് അക്കക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാര്‍ക്ക് ചെയ്ത പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുകയും, ഈ അസോസിയേഷന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുകയും ചെയ്തു. മാര്‍ക്ക് എല്ലാ വര്‍ഷവും കേരളത്തില്‍ ചെയ്തുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുകയുണ്ടായി. 2018 ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്ക്കുവേണ്ടി നടത്തിയ ധനശേഖരണത്തില്‍ നിന്നും 49 കുടുംബങ്ങള്‍ക്ക് ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് ധനസഹായം നല്കുവാന് മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിക്ക് സാധിച്ചു. 5 ഘട്ടങ്ങളായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ മുതലായ സ്ഥലങ്ങളില്‍ നടത്തിയ ചടങ്ങുകളില്‍ വച്ചാണ് സഹായം വിതരണം ചെയ്തത്. 2019-ല്‍ അട്ടപ്പാടിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ച പതിനൊന്ന് കുടുംബങ്ങള്‍ക്ക് ധനസഹായം മാര്‍ച്ച് മാസത്തില്‍ ചെയ്യുവാന്‍ തീരുമാനിച്ച വിവരവും ശ്രീ.ജോസ് അക്കകാട്ട് വിവരിക്കുകയുണ്ടായി.
അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്സായ ശ്രീ. തോമസ് അലക്സ്, ശ്രീ.ജേക്കബ് ചൂരവടി, ശ്രീ.ജോസ് അക്കകാട്ട്, ശ്രീ.ബെന്നി ജോര്‍ജ് ശ്രീ.സണ്ണി ജെയിംസ് സന്തോഷ് മണലില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഒരു പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് തുടക്കം കുറിച്ചു.
അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ശ്രീ. അലക്സ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുകയും സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
ജോസ് അകക്കാട്ടില് എക്സ് ഓഫീഷ് ആയിരിക്കും. അഡ് വൈസറി ചെയര്‍മാനായി തോമസ് അലക്സിനെയും, അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്സായി സന്തോഷ് മണലില്‍, ജേക്കബ് ചൂരവടി, എല്‍സി ജൂബ്, വര്‍ക്കി പള്ളിത്താഴത്ത് എന്നീവരെയും തെരഞ്ഞെടുത്തു.
മാര്‍ക്കിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ ആയി മനോജ് അലക്സ്, സൂസന് അലക്സ്, ജീജോ ആന്റണി, ജൂബ് ഡാനിയേല്‍ സണ്ണി ജയിംസ്, ലീസാമ്മ ജോസ്, സോണി ജോസ്, പൗലോസ് ജോസഫ്, റീത്താ മണലില്‍, മജു മാത്യു, നെവീന് മാത്യു, രജു മാത്യൂ, എന്നിവരെയും ചുമതലയേറ്റു.
യൂത്ത് പ്രതിനിധികളായി നിഖിതാ ജോസഫ്, മെറീന അലക്സ, ഇനിയ മാത്യു, എഡ്വിന് മാത്യു, ജറിന് ജോസഫ്, ജസ്റ്റിന് ജോസഫ്, എന്നിവരെയും ഓഡീറ്ററായി സജീ മാത്യുവിനെയും തെരഞ്ഞെടുത്തു ചുമതലയേല്പിച്ചു.
മാത്യു വറുഗീസ് എം.സി.യായി നടത്തിയ പ്രോഗ്രാമില്‍ ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍, സണ്ണി ജയിംസ്, എല്‍സി ജൂബ്, വര്‍ക്കി പള്ളിത്താഴത്ത്, മറീനാ അലക്സ്, റ്റീനാ തേര്മാടം, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നിഖിതാ ജോസഫ്, ആന്‍സ് മറിനാ ജോസഫ് എന്നിവര്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു.
സയനാറോസ് മാത്യു, അനായ ആന്റൊണി, ഈവ മേരി വറുഗീസ്, റിയാ ജോസ്, ആന്സിലിന് മാത്യു, അലീന ജോസഫ്, ആന്മേരി വറുഗീസ് എന്നിവരുടെ ടാന്‍സ് ചടങ്ങിന് മാറ്റ്കൂട്ടി.
മാര്‍ക്കിനു വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയ ജോസ് അക്കക്കാട്ടിനെ, ജേക്കബ് ചൂരവടിയും തോമസ് അലക്സും ചേര്‍ന്നു പൊന്നാട അണിയിച്ചു.
മജ്ജു മാത്യുവും, ജിഷാ ജോര്‍ജ്ജും ചേര്‍ന്ന നടത്തിയ ഫണ്‍ പ്രോഗ്രാം കാണികള്‍ കൈല്ലടിയോട്ട് സ്വീകരിച്ചു. ബന്നി ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി. ഡിന്നറോട് ചടങ്ങുകള്‍ സമാപിച്ചു.