ജൂഹിയുടെയും കാമുകന് രോവിന്റെയും ചിത്രങ്ങളും ഇരുവരും വിവാഹിതര്‍ ആകാന്‍ പോകുന്നു എന്ന വിധത്തില്‍ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇപ്പോള്‍ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ പ്രണയത്തെയും വിവാഹത്തെയും ഒക്കെ കുറിച്ച് തന്റെ മനസ് തുറന്നിരിക്കുകയാണ് ജൂഹി.
'വിവാഹതീയതി, കല്യാണക്കുറി ഇതെല്ലാം പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഒരുമിച്ചുള്ള ആദ്യ ചിത്രങ്ങളൊക്കെ പുറത്തുവരുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു. സമൂഹമാധ്യമങ്ങള്‍ ഞങ്ങളെ കല്യാണം കഴിപ്പിച്ചു. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. ഒരുതരത്തില്‍ ഈ തീരുമാനത്തിന് പിന്നില്‍ ഇത്തരം വ്യാജവാര്‍ത്തകളാണെന്നും പറയാം.'- ജൂഹി പറഞ്ഞു.
ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയി ഇരിക്കുമ്പോള്‍ തന്നെ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയം ആരംഭിക്കാന്‍ ഇതും ഒരു കാരണമായി. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ പരസ്പരം അയച്ചുകൊടുക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ജൂഹി പറഞ്ഞു. വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും പഠനം ഉള്‍പ്പടെ പല കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ടെന്നും ഷോയിലൂടെ ജൂഹി വ്യക്തമാക്കി.