അര്ജുന് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീര്‍ സിങ്ങിലെ നായികയാണ് കിയാര അദ്വാനി. ഫാഷന്‍ ലോകത്ത് കിയാര ഒരു തിളങ്ങുന്ന താരമാണ്. ബോളിവുഡ് താരങ്ങളില്‍ ഫാഷന്‍ ചോയ്സുകള്‍ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്താന്‍ കഴിവുള്ള താരം കൂടിയാണ് കിയാര അദ്വാനി.
പലപ്പോഴും അപ്രതീക്ഷിതമായിരിക്കും കിയാരയുടെ സ്റ്റൈല്‍. ധരിക്കുന്ന വസ്ത്രങ്ങളുടെ പേരില്‍ താരത്തെ ട്രോളാനും സോഷ്യല്‍ മീഡിയ മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.