വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായ് ക്ലബ്ബ് എഫ് എമ്മില്‍ എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്ത് നിന്നു. ഒടുവില്‍ പ്രിയതാരത്തെ നേരില്‍ കണ്ടപ്പോള്‍ അവര്‍ക്ക് കച്ചില്‍ അടക്കാനായില്ല. ദുല്‍ഖര്‍ അവരെ സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. പ്രിയ താരത്തിന് സ്നേഹോപഹാരം നല്‍കാനും ആരാധിക മറന്നില്ല
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ ജീവിത കഥായാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.