ഡബ്ലിന്‍ : ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ Dunboyne Community Centre ല്‍ വച്ച് ആഘോഷിക്കുന്നു. ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ ഫൊറോന വികാരി Rt. Rev. Msgr. Eoin Thynne ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ റവ.ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റവ. ഫാ. രാജേഷ് മേച്ചിറാകത്ത് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് വിശ്വാസ പരിശീലന വിദ്യാര്‍ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. സ്നേഹവിരുന്നോടെ ഇടവകോത്സവം സമാപിക്കും. ഇടവകോത്സവത്തിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ലിന് ഫാ. റോയ് വട്ടക്കാട്ട്, കണ്‍വീനര്‍, കൈക്കാരന്മാര്, കമ്മറ്റിഅംഗങ്ങള്‍, വിശ്വാസപരിശീലന അധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജെയ്സണ്‍ ജോസഫ്