കണ്ണൂര്‍: സ്കൂളില്‍ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും അനധ്യാപകരും. സ്കൂളില്‍നിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകള്‍ക്കൊപ്പം കൊണ്ടുപോയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങിയ പെന്‍ഡ്രൈവ് എങ്കിലും തിരികെ നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് ഇവര്‍ തുറന്ന കത്തെഴുത്തിയത്. ഈ പെന്‍ഡ്രൈവ് മോഷണം പോയതോടെ അധ്യാപര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം പോലും വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
ഇത് രണ്ടാംതവണയാണ് സ്കൂളില്‍ മോഷണം നടക്കുന്നത്. നേരത്തെ നടന്ന മോഷണത്തില്‍ പ്രതിയെ പിടികൂടാത്ത പോലീസിനെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്..