അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മിസ്റ്റര്‍ ക ട ഇ ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. മിസ്റ്റര്‍ യൂണിവേഴ്സ് 2019 ജേതാവ് മലയാളി യായ ചിത്തരേശ് നടേശന് മുഖ്യാതിഥി യായി സംബ ന്ധിക്കും. മത്സര ത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് ഈ മാസം 29 വരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.
70 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളില്‍ എന്നിങ്ങനെ നാലു വിഭാഗ ങ്ങളി ലായാണ് മത്സരങ്ങള്‍ നടത്തുന്നത്. വിവിധ എമിറേറ്റു കളില്‍ നിന്നും നിരവധി പേര് പങ്കെടുക്കുന്ന മത്സര ങ്ങള് ജനുവരി 30 വ്യാഴാഴ്ച വൈകുന്നേരം 7.30 നു ആരംഭിക്കും.
മത്സര ങ്ങള് കാണുവാന്‍ പ്രവേശനം സൗജന്യ മാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 02 673 00 66, 050 441 8775, 050 617 1683 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്നും സംഘാടകര്‍ അറിയിച്ചു.