ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
Published on 25 January, 2020
മാനന്തവാടി: മഠാധികൃതര്‍ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
തന്നെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് മഠത്തില്‍നിന്ന് ഇറക്കിവിടാനാണ് ശ്രമം്. മഠത്തിലുള്ള കന്യാസ്ത്രീകള്‍ ലഭിക്കുന്ന അവകാശങ്ങള്‍ തനിക്ക് നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ആരോപിച്ചു.
മഠത്തില്‍ വലിയ വിവേചനമാണ് നേരിടുന്നത്. സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളുണ്ടായില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്.സി.സി സന്യാസി സമൂഹത്തില്‍നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. മഠത്തില്‍ നിന്നും പുറത്താക്കുന്നതിനെതിരെ ലൂസി കളപ്പുര നല്കിയ ഹരജിയില്‍ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടി താല്കാലികമായി മരവിപ്പിച്ചിരുന്നു. ഈ ഹരജി 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
നിങ്ങളുടെ പരാധി കേള്‍ക്കാന്‍ ആരുംതന്നെ ഇല്ല സിസ്ടരെ!
മതം ഒരു വഴിയെ, വിശ്വാസം ഒരു വഴിയെ, നീതി മറ്റൊരു വഴിയെ
പുരുഷ ദൈവങ്ങളും പുരുഷ പുരോഹിതരും നമ്മള് സ്ത്രികള്‍ എന്നും അടിമ.
-സരസമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല