511 കുടുംബങ്ങള്‍ക്ക് തങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ കൈവശരേഖകള്‍ ലഭിച്ചപ്പോള്‍ അവരുടെ തലമുറകള്‍ നീണ്ട സ്വപ്നങ്ങള്‍ക്കാണു സാഫല്യമാകുന്നതെന്ന് ആന്റോ ആന്റണി എം.പി.
പത്തനംതിട്ട ജില്ലാതല പട്ടയമേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും എത്രയും വേഗം പട്ടയം ലഭിക്കാനുള്ള ഫലവത്തായ ശ്രമങ്ങളാണു നടന്നു കൊണ്ടിരിക്കുന്നത്.
വന മേഖലയോട് അടുത്ത് താമസിക്കുന്നവര്‍ക്കു പട്ടയം ലഭിക്കാന്‍ ചില പ്രശ്നങ്ങളുണ്ട്. ഇതു പരിഹരിക്കുന്നതിനു ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആന്റോ ആന്റണി എം.പി പറഞ്ഞു