ചാവക്കാട്: മുമ്ബ് നേരിട്ടതിനേക്കാള്‍ ഭീകരമായ അടിയന്തരാവസ്ഥയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മുന്‍ എം.പി. അഡ്വ. തമ്ബാന്‍ തോമസ് പറഞ്ഞു. ചാവക്കാട് സെക്കുലര്‍ ഫോറം സംഘടിപ്പിച്ച മതേതരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും വിചാരണ കൂടാതെ തടവില്‍ വെയ്ക്കുന്നതുള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ അധികാരികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് .വര്‍ഗീയത വളര്‍ത്തുന്ന നയങ്ങളുമായി മുന്നോട്ടുവരുന്ന ഭരണാധികാരികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നേരിടാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും തമ്ബാന്‍ തോമസ് പറഞ്ഞു.
സെക്കുലര്‍ ഫോറം ചെയര്മാന് ടി.എസ്. നിസാമുദ്ദീന്‍ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പ്രൊഫ. സോയാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.