ഡാളസ്:കഴിഞ്ഞുപോയ കാലത്തെ ഒരു സുവര്‍ണ്ണ കാലഘട്ടമായി ഓര്മിക്കുവാന്, ആകാലഘട്ടത്തിന്റെ മനോഹാരിതയെ താലോലിക്കുവാന്‍ റാന്നി നിവാസികള്‍ ഒന്നിക്കുന്നു.
ജനുവരി 26 നു ഞായറാഴ്ച നാലുമണി മുതല്‍ 7 മണിവരെ കരോള്‍ട്ടണിലുള്ള സാബു ഇന്ത്യന്റെസ്റ്റോറന്റിലാണ് റാന്നിനിവാസികളുടെ സംഗമം ക്രമീകരിച്ചിരിക്കുന്നത്
എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ആ കാലഘട്ടത്തിന്റെ മനോഹാരിത പ്രത്യക്ഷതയില്‍ കണ്ടുംകേട്ടും മിണ്ടിയും ആഘോഷമാക്കി മാറ്റുവാന്ഒരിക്കല് കൂടി സൗഹൃദത്തെ ദൃഢമാക്കുവാന്‍ ജാതിമതഭേദമെന്യേ സ്നേഹത്തോടുക്ഷണിക്കുന്നതായി ഫ്രണ്ട്സ് ഓഫ് റാന്നി സെക്രട്ടറി ഷിജു എബ്രഹാം അറിയിക്കുന്നു.