കൊഴിഞ്ഞാമ്ബാറ: കോഴിപ്പോര് നടത്തിയ സംഭവത്തില്‍ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വടകരപ്പതി അനുപ്പൂരിനു സമീപത്തുള്ള തോപ്പില്‍ നിന്നാണു കോഴിപ്പോര് നടത്തിയവരെ പിടികൂടിയത്.
സംഭവത്തില്‍ ഒഴലപ്പതി അനുപ്പൂര്‍ സ്വദേശികളായ ഷാന്‍ ബാഷ (24), നവീന്‍ പ്രസാദ് (23), പൊള്ളാച്ചി എല്ലപ്പെട്ടാന്‍കോവില്‍ സ്വദേശി രമേഷ് (34) എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 8 പോരു കോഴികളെയും 200 രൂപയും പോലീസ് കണ്ടെടുത്തു.
ഓടിച്ചിട്ടു പിടികൂടിയ പോര്വീരന്മാരെ പോലീസ് പരസ്യമായി ലേലം ചെയ്തു പൊലീസ്. അതിര്‍ത്തി ഗ്രാമങ്ങളിലെ തോപ്പുകളില്‍ നടത്തുന്ന കോഴിപ്പോരില്‍ നിന്നാണ് ഇന്നലെ 8 പോരു കോഴികളെയും പോര് നടത്തിയിരുന്ന 3 യുവാക്കളെയും പൊലീസ് ഓടിച്ചിട്ടു പിടിച്ചത്.
ആളൊഴിഞ്ഞ തോപ്പുകളില്‍ ഒളിഞ്ഞും തെളിഞ്ഞും കോഴിപ്പോരിനെത്തുന്നവര് ഒട്ടേറെയാണ്. തമിഴ്നാട്ടില്‍ നിന്നടക്കമുള്ളവര്‍ രഹസ്യ സ്ഥലങ്ങളില്‍ കോഴിപ്പോരിന് എത്താറുണ്ട്.
ഇന്നലെ നടന്ന ലേലത്തില്‍ 2 മുതല്‍ 4 കിലോഗ്രാം വരെ തൂക്കമുള്ള കോഴികളാണുണ്ടായിരുന്നത്. ലേലത്തില്‍ 1200 രൂപ മുതല്‍ 4000 രൂപ വരെ തുകയ്ക്കാണു കോഴികള്‍ വിറ്റുപോയത്. 8 കോഴികള്‍ക്കുമായി 16600 രൂപയാണ് ഇന്നലെ ലേലത്തില്‍ ലഭിച്ചത്