കുവൈത്ത് : കുവൈത്തിലെ ആം ആദ്മി സൗഹൃദ കൂട്ടായ്മയായ വണ്‍ ഇന്ത്യ അസോസിയേഷന് ജനറല്‍ സെക്രട്ടറി ബിബിന്‍ പി. ചാക്കോയെ ആം ആദ്മി ഓവര്‍സീസ് മിഡില്‍ ഈസ്റ്റ് റീജണ്‍ പ്രസിഡന്റ് ആയി നിയമച്ചു .
2012 മുതല്‍ ആം ആദ്മിയില്‍ സജീവ പ്രവര്‍ത്തകനായ അദ്ദേഹം എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ സ്വദേശിയാണ് . ആം ആദ്മി ആശയങ്ങള്‍ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ കണ്ടെത്തി 2016 ജനുവരിയില്‍ വണ്‍ ഇന്ത്യ അസോസിയേഷന് കുവൈറ്റ് എന്ന കല കായിക സാംസ്കാരിക ആം ആദ്മി സൗഹൃദ സംഘടനക്കു രൂപം നല്കി . അടുത്ത മാസം നടക്കുന്ന ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിനു കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍