മലയാളി അസ്സോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ ഏഴാമത്തെ പ്രസിഡന്റും അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളുമായ കോരത് വര്‍ക്കി(93) ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ ജനുവരി 19ന് ഒത്തുകൂടുന്നു. 1991-ല്‍ രൂപീകൃതമായ എം.എ.സി.എഫിന്റെ ഏഴാമത്തെ പ്രസിഡന്റായി 1997 ലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. കോരത് അപ്പച്ചന്റെ മകനായ കമാണ്ടര്‍ ജോര്‍ജ് കോരത് 1992-ല്‍ അസ്സോസിയേഷന്റെ പ്രസിഡന്റായും 2004-2006 കാലഘട്ടത്തില്‍ അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. രണ്ടാമത്തെ മകനായ പീറ്റര്‍ കോരതും അസ്സോസിയേഷന് പ്രസിഡന്റായി 2005-ല്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇളയ മകന് സാജന് കോരത് എം.എ.സി.എഫ്. ട്രസ്റ്റി ബോര്‍ഡിന്റെ ഇപ്പോഴത്തെ ട്രഷററാണ്.
Venue: MACF Kerala Center,
606 Lenna Ave,
Seffuer, FL-33584
അനുസ്മരണ സമ്മേളത്തില്‍ സംഘടനയിലെ എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ച് മുന്‍ പ്രസിഡന്റുമാരുടെയും, കോരത് അപ്പച്ചനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഭാരവാഹികളുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ടി.ഉണ്ണികൃഷ്ണനും അസ്സോസിയേഷന് പ്രസിഡന്റ് ഷാജു ഔസേപ്പും അഭ്യര്‍ത്ഥിച്ചു.