ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. ജനുവരി 25 നു (ശനി) ഡബ്ലിനിലെ ബൂമൗണ്ടിലാണ് പരിപാടി.
ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 550 പോയിന്റിനു മുകളില്‍ സ്കോര്‍ ചെയ്തവരേയും ജൂണിയര്‍ സെര്‍ട്ടില്‍ 8 എ ലെവലിനു മുകളില്‍ സ്കോര്‍ ചെയ്തവരേയുമാണ് ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാര്‍ ആദരിക്കുന്നത്.
യോഗ്യതയുള്ളവര്‍ ജനുവരി 18 നകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വിവരങ്ങള്‍ക്ക്: എം.എം. ലിങ്ക് വിന്‍സ്റ്റാര്‍ 0851667794, സാന്‍ജോ മുളവരിക്കല്‍ 0831919038, ജോര്‍ജുകുട്ടി 0870566531. ഫ്രാന്‍സിസ് ജേക്കബ് 0894000078, ജിംസണ് ജയിംസ് 0894445887.