Image

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 13മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച

ഷാജി രാമപുരം Published on 10 January, 2020
തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 13മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച
ഡാലസ് : തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 13മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച വൈകിട്ടു 6 മണിക്ക് കരോള്‍ട്ടണ്‍ സെന്റ്.ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (2707 ഉീ്‌ല ഇൃലലസ ഘി, ഇമൃൃീഹഹീേി, ഠത 75006) വെച്ച് നടത്തപെടും.  റവ.ഫാ.ഡോ.രഞ്ജന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തും .


സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ക്രിസ്മസ്  പുതുവത്സരത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളും,ഡിന്നറും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 


കഴിഞ്ഞ 13 വര്‍ഷമായി ഡാലസില്‍ പ്രവര്‍ത്തിച്ചു വരുന്ന തിരുവല്ല അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നു. പ്രളയ കെടുതി ബാധിച്ച 10 കുടുംബങ്ങള്‍ക്ക് തിരുവല്ലായില്‍ വെച്ചു നടന്ന ചടങ്ങില്‍ രക്ഷാധികാരിയായ ചെറിയാന്‍ പോളച്ചിറക്കല്‍, അഡ്വ: വര്‍ഗീസ് മാമ്മന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ജെ.പി ജോണിന്റെ നേതൃത്വത്തില്‍ ധനസഹായം നല്‍കിയത് പ്രത്യേകം എടുത്തുപറയത്തക്കതാണ്.


തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ എല്ലാ കുടുംബാംഗങ്ങളെയും ശനിയാഴ്ച്ച നടത്തപ്പെടുന്ന 13മത് ക്രിസ്തുമസ് പുതുവത്സര ആഘോഷ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ സോണി ജേക്കബ്, സുനില്‍ തലവടി, തോമസ് എബ്രഹാം, സുനു മാത്യു, പ്യാരി മനോജ്, ബിനോ മാത്യു എന്നിവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെ.പി ജോണ്‍ (പ്രസിഡന്റ് ) 214 717 0184

ബിജു വര്‍ഗീസ് (സെക്രട്ടറി ) 214 208 6078

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 13മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക