ഫ്ളോറിഡ : ഫെബ്രുവരി 1 ശനിയാഴ്ച്ച റ്റാമ്പാ സൈന്റ് ജോസഫ്സ് കാത്തോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ (റെജി ചെറിയാന് നഗറില്‍) വെച്ച് നടത്താനിരിക്കുന്ന ഫോമ സണ്‍ഷൈന്‍ റീജിയന് യൂത്ത് ഫെസ്റ്റിവെല്‍ 2020യുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി റീജിയന് ആര് വി പി ശ്രീ. ബിജു തോണിക്കടവില്‍ അറിയിച്ചു.
രജിസ്ടേഷന് ജനുവരി പത്തിന് പൂര്ത്തിയാകുവാനിരിക്കെ ഏകദേശം എഴുപത്തിമൂന്നോളും വ്യക്തിഗത രജിസ്ടേഷനുകളിലായി ഇരുനൂറ്റിഅറുപതില്പരം എന്‍ട്രികള്‍ ലഭിച്ചതായി രജിസ്ടേഷന് കോഡിനേറ്റര്‍ അനീന ലിജുഅറിയിച്ചു. വിവിധ സ്റ്റേജുകളിലായി അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന് യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെയും സണ്‍ഷൈന്‍ റീജിയനു കിഴിലുള്ള എല്ലാ അസോസിയേഷനുകളുടെയും പരിപൂര്‍ണ പിന്തുണയും സഹായസഹകരണവുമാണ് ഈ ഉയര്‍ന്ന രജിസ്ടേഷന് സൂചിപ്പിക്കുന്നതെന്നും ജനുവരി പത്താം തിയതിയോടുകൂടി രജിസ്ടേഷന് അവസാനിക്കുന്നതായിരിക്കുമെന്നും യൂത്ത് ഫെസ്റ്റിവല്‍ പ്രോഗ്രാം കോഡിനേറ്റര്‍ Dr ജഗതി നായര്‍ അറിയിച്ചു.
സ്കൂള്‍ , കലാലയ യൂവജനോത്സവത്തിന്റെ ആവേശവും ഊഷ്മളതയും നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പകര്‍ന്നുനല്‍കുന്നതിനായി ഫോമാ സണ്‍ഷൈന്‍ റീജിയന് ഒരുക്കുന്ന ഈ കലാമാമാങ്കത്തിന് ഫ്ളോറിഡാനിവാസികളായ എല്ലാവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ പ്രതിഷിക്കുന്നതായി നാഷണല്‍ കമറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്, വനിതാ പ്രതിനിധി അനു ഉല്ലാസ്, റീജിയന് കണ്‍വീനര്‍ ജോമോന് തേക്കേതൊട്ടിയില്‍, റീജിയന് പി ആര് ഒ അശോക് പിള്ള, റീജിയന് സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവര്‍ അറിയിച്ചു . അന്നേദിവസം ഫ്ളോറിഡയിലെ പ്രശസ്തരായ കലാകാരന്മാരൊരുക്കുന്ന സംഗീത കലാവിരുന്നും, ഫോമായുടെ എല്ലാ ദേശീയ നേതാക്കളുടെ സാന്നിധ്യവും പ്രതിഷിക്കുന്നതായി ശ്രീ. ബിജു തോണിക്കടവില്‍ അറിയിച്ചു.
ഫോമ സണ്‍ഷൈന്‍ റീജിയന് സെക്രട്ടറി സോണി കണ്ണോട്ടുതറയാണ് ഈ വിവരങ്ങള്‍ അറിയിച്ചത് .