ഫിലാഡല്‍ഫിയ: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ 2011-ലെ പ്രഥമ പ്രോഗ്രാമായ
നയാഗ്ര-ടൊറന്റോ ടൂര്‍ ഗംഭീരമായി നടത്തി. സംഘടനയിലെ മിക്ക അംഗങ്ങളും പങ്കെടുത്ത
നയാഗ്രാ ട്രിപ്പ് ഒരു പുത്തന്‍ അനുഭവമായിരുന്നു. കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും വളരെയേറെ സന്തോഷം പകര്‍ന്ന്, ആര്‍ത്ത് ഉല്ലസിച്ച
പരിപാടിയായിരുന്ന ടൂര്‍ മൂന്നുദിവസം നീണ്ടുനിന്നു. സംഘടനയുടെ പ്രസിഡന്റ് സുരേഷ്
നായര്‍, സെക്രട്ടറി മനോജ് ചാക്കോ, ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ ടൂറിന്
നേതൃത്വം നല്കി.