ദമ്മാം: ക്രിസ്തുമസ്ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി നവയുഗം കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചു. ജുബൈലിലെ അല്‍ ബുഐനൈന്‍ ഫാം ആന്‍ഡ് റിസോര്‍ട്ടിലേക്കാണ് വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചത്.
ഇരുപത്തിയാറ് കുടുംബങ്ങള്‍ ഉള്‍പ്പെടെ തെരെഞ്ഞെടുക്കപ്പെട്ട അറുപതുപേര്‍ യാത്രയില്‍ പങ്കാളികളായി. പച്ചക്കറികള്‍ വിളഞ്ഞു നില്ക്കുന്ന കൃഷിയിടങ്ങളും, ആധുനികരീതിയില്‍ കൃഷി നടത്തുന്ന ഗ്രീന്‍ ഹൗസുകളും, ചെടിത്തൈകള്‍ ഉല്പ്പാദിപ്പിയ്ക്കുന്ന നഴ്സറികളും, പശു, കുതിര, ഒട്ടകം എന്നിവയെ വളര്‍ത്തുന്ന ഫാമുകളും, ഉള്‍പ്പെടുന്ന ഫാമിലെ മനോഹരമായ ദൃശ്യങ്ങള്‍, ഇന്ത്യയുടെ സ്മരണകള്‍ ഉണര്‍ത്തും. കുട്ടികള്‍ക്കായി കളിസ്ഥലങ്ങളും, സ്വിമ്മിങ് പൂളും, കുതിരസവാരി അടക്കമുള്ള വിനോദങ്ങളും ഇവിടെയുണ്ട്. പച്ചക്കറികള്‍ നേരിട്ട് പറിച്ചെടുത്തു, വില്പനകേന്ദ്രത്തില് കൊണ്ടുപോയി തൂക്കി നോക്കി, വില നല്കി വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരുമിച്ചുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും, വിനോദപരിപാടികളുമായി, കുടുംബങ്ങളും കുട്ടികളും ഫാമിലെ ദിവസം ആഘോഷപൂര്‍ണ്ണമാക്കി.
നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, നവയുഗം കേന്ദ്രനേതാക്കളായ ബെന്‍സി മോഹന്‍, ഷാജി മതിലകം, സാജന് കണിയാപുരം, ഷിബുകുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മഞ്ജു അശോക്, ലാലു ശക്തികുളങ്ങര, കൃഷ്ണന്, ഷഫീക്ക്, ആരതി എം.ജി എന്നിവര്‍ നേതൃത്വം നല്കി.