ഫിലാഡല്‍ഫിയ:ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 ലെ പ്രവര്‍ത്തനോത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 5 ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .
മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പ്രമുഖ വൈദികനും മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി അംഗവും, വിശുദ്ധനാട് ടൂറിസം കോര്‍ഡിനേറ്ററും, യിസ്രായേല്‍ ഗവര്‍മെന്റിന്റെ ടൂറിസം ഓഫ് അംബാസിഡര്‍ പദവി ലഭിച്ചിട്ടുള്ളതുമായ ഫാ. ജോണ്‍ ശങ്കരത്തില്‍ പുതുവത്സര സന്ദേശം നല്കി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.
പെന്‍സില്‍വാനിയാ സ്റ്റേറ്റ് റെപ്രസെന്റ്ററ്റീവ് മാര്‍ട്ടിനാ വൈറ്റ് മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നല്‍കും. പ്രസ്തുത യോഗത്തില്‍ ഫോമായുടെ സമുന്നതരായ നേതാക്കളോടൊപ്പം സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിക്കുന്നതായിരിക്കും. തുടര്‍ന്ന്, ആര്‍ട്ട്സ് ചെയര്മാന് തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 2034829123, ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി): 2672354345, ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071.
രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്.ഒ അറിയിച്ചതാണിത്.