Image

200 വര്‍ഷത്തിനിടെ ആദ്യമായി നോട്രഡാം കത്തീഡ്രലില്‍ ക്രിസ്മസ് കുര്‍ബാന മുടങ്ങും

Published on 25 December, 2019
200 വര്‍ഷത്തിനിടെ ആദ്യമായി നോട്രഡാം കത്തീഡ്രലില്‍ ക്രിസ്മസ് കുര്‍ബാന മുടങ്ങും
പാരീസ്: ഫ്രാന്‍സിലെ ലോക പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ ഇരുനൂറു വര്‍ഷത്തിനിടെ ആദ്യമായി ക്രിസ്മസ് കുര്‍ബാന മുടങ്ങും. തീപിടിത്തത്തില്‍ നശിച്ച കത്തീഡ്രലിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്.

ഫ്രഞ്ച് വിപ്ലവകാലത്താണ് ഇതിനു മുന്‍പ് ഇവിടെ കുര്‍ബാന മുടങ്ങിയത്. അന്ന് വിപ്ലവകാരികള്‍ കത്തീഡ്രലിനെ താല്‍കാലികമായി ടെന്പിള്‍ ഓഫ് റീസണ്‍ ആക്കി മാറ്റുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു പള്ളിയില്‍ തീപിടിത്തമുണ്ടായത്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട 850 വര്‍ഷം പഴക്കമുള്ള പള്ളിക്ക് ഇതില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

പാതിരാ കുര്‍ബാന ഇത്തവണയും നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അടുത്തുള്ള സെന്റ് ജര്‍മന്‍ ചര്‍ച്ചിലായിരിക്കും ഇതു നടത്തുക.

അഞ്ച് വര്‍ഷം കൊണ്ട് പള്ളി പുതുക്കിപ്പണിയുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി ഒരു ബില്യന്‍ യൂറോയാണ് ഇതിനകം സമാഹരിച്ചിട്ടുള്ളത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക