Image

വീണ്ടും ഒരു ക്രിസ്മസ് (രേഖ ഷാജി)

Published on 24 December, 2019
വീണ്ടും ഒരു ക്രിസ്മസ് (രേഖ ഷാജി)
ഡിസംബറിന്റെ മഞ്ഞിന്‍ കുളിരും മാലാഖമാരുടെ
ഈണമുള്ള ഗാനാലാപങ്ങളും
നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച
നീലനിശീഥിനിയുമൊക്കെ
ക്രിസ്മസിന്റെ വരവിനെ വിളിച്ചറിയിക്കുന്നു
പള്ളിമണികളുടെ വിശുദ്ധമായ നാദവുമൊക്കെ വീണ്ടുമൊരു തിരുപ്പിറവി വിളിച്ചറിയിക്കുന്നു
നമ്മില്‍ ആഹ്ലാദത്തിന്റെ അലകളുയര്‍ത്തി
നമ്മളൊക്കെ കൊതിക്കുന്ന പ്രഭാതം.
നനമതസ്ഥരും ഒന്നിച്ചു വാഴുന്ന മനോഹര കാലം.
പുനര്‍ജനിക്കണം ഇവിടെ
അതിന് പുല്‍ക്കൂട്ടിലല്ല
ഉണ്ണിയേശു പിറവി എടുക്കേണ്ടത് നമ്മുടെയൊക്കെ ഹൃദയത്തില്‍ ആണ്.
നന്മയുടെ എളിമയുടെ
സന്തോഷത്തിന്റെ കാരുണ്യ ത്തിന്റെ യൊക്കെ പ്രതിരൂപമായ ഉണ്ണിയേശു പിറക്കേണ്ടത്.

മനുഷ്യ മനസ്സില്‍ നിന്നും അന്യമാകാതിരിക്കട്ടെ
മാനുഷിക മുല്യങ്ങള്‍
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു
ആഹ്ലാദദായകമാവട്ടെ
വരും ദിനങ്ങള്‍
By രേഖ ഷാജി
Mumbai
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക