കുവൈത്ത് സിറ്റി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി അനുശോചിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയും വിശിഷ്യ കുവൈത്ത് പ്രവാസികളുടെ ഇഷ്ട രാഷ്ട്രീയ നേതാവുമായിരുന്നു തോമസ് ചാണ്ടിയെന്ന് അനുശോചനസന്ദേശത്തില്‍ പ്രസിഡന്റ് ശറഫുദ്ദീന്‍ കണ്ണേത്ത് , ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് എന്നിവര്‍ പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അതീതമായി കുവൈത്ത് കെ എം സി സി ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിയിരുന്ന ഒരു മഹത് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍